തിരുവഞ്ചൂർ രാധാകൃഷ്ണൻ, ടിഎൻ പ്രതാപൻ, സണ്ണി ജോസഫ്, കെ ജയന്ത് എന്നിവരടങ്ങിയ നാലംഗ അന്വേഷണ സമിതി എൻഎം വിജയന്റെ വീട് സന്ദർശിച്ചു.
സഹായിക്കാമെന്ന് നേതാക്കള്‍ ഉറപ്പ് നല്‍കിയതായും നേതാക്കള്‍ പറഞ്ഞതില്‍ വിശ്വാസമുണ്ടെന്ന് എൻഎം വിജയന്റെ മകൻ വിജേഷ് പറഞ്ഞു.
എല്ലാ തലങ്ങളിലും ആലോചിച്ച് തീരുമാനിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചു. സാമ്ബത്തിക ബാധ്യതയുടെ വിവരങ്ങള്‍ ശേഖരിക്കുമെന്ന് കെപിസിസി സമിതി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും കുടുംബം പറഞ്ഞു.