പ്രസിദ്ധ അനുഷ്ഠാനച്ചടങ്ങായ പള്ളിപ്പാന നാളെ കോട്ടയം മണർകാട് ഭഗവതി ക്ഷേത്രത്തിൽ ആരംഭിക്കും.
22 വർഷങ്ങൾക്കു ശേഷമാണു ക്ഷേത്രാങ്കണം പള്ളിപ്പാനയ്ക്കു വേദിയാകുന്നത്.
നാളെ മുതൽ 12 ദിവസം രാവിലെ മുതൽ രാത്രി വരെ ദേവിയെ സ്തുതിച്ചുള്ള പാനപ്പാട്ടും പൂജയും ബലികളും നടത്തുന്ന ഈ ചടങ്ങ് അപൂർവം ക്ഷേത്രങ്ങളിൽ മാത്രമേ നടത്താറുള്ളൂ.
ക്ഷേത്രവളപ്പിൽ പ്രത്യേകം തയാറാക്കിയ യജ്‌ഞശാലയിൽ ദേവിയുടെ സ്വർണത്തിടമ്പ് എഴുന്നള്ളിച്ചിരു ത്തിയാണു ചടങ്ങുകൾ. നാളെ രാവിലെ 8.20നു ദേവിയുടെ കാപ്പു കെട്ട് ചടങ്ങോടെ പള്ളിപ്പാനയ്ക്കു തുടക്കമാകും.












































































