കോട്ടയം: സെപ്റ്റംബര്‍ 18,19 തീയതികളില്‍ കോട്ടയം എം.ടി. സെമിനാരി എച്ച്.എസ്, സെന്‍റ് ജോസഫ് കോണ്‍വെന്‍റ് എച്ച്.എസ്, ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് എച്ച്.എസ് എന്നീ കേന്ദ്രങ്ങളില്‍ നടന്ന കെ-ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഡിസംബര്‍ 20,22 തീയതികളില്‍ നടക്കും.
രാവിലെ 10.30 മുതല്‍ 4.30 വരെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കോണ്‍ഫറന്‍സ് ഹാളിലാണ് പരിശോധന. ഒറിജിനല്‍ ഹാള്‍ ടിക്കറ്റ്, മാര്‍ക്ക് ഷീറ്റ്, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പ്, മാര്‍ക്കിനും ഫീസിനും ഇളവിന് അര്‍ഹരായവര്‍ അവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.














































































