കോട്ടയം :വയസ്ക്കര
അക്ഷര പഠനത്തിനും ഗണിത പഠനത്തിനും പഠനത്തിൽ വലിയ പ്രാധാന്യമുണ്ട്. അക്ഷരം ഭാഷയുടെയും അക്കങ്ങൾ ഗണിതത്തിന്റെയും അടിസ്ഥാനമാണ്. ഭാഷ ഒരുവൻ്റെ ഭാവനയെ വളർത്തുകയും ഗണിതം ഭാവനയെ യുക്തി സഹമാക്കുകയും ചെയ്യുന്നു. എന്നാൽ ഇന്ന് അക്ഷരവും അക്കങ്ങളും കുട്ടികളിൽ ഉറയ്ക്കുന്നില്ല, ഉറപ്പിച്ചെടുക്കാനുള്ള പരിശീലനം പഠനപ്രവർത്തനത്തിൻ്റെ ഭാഗവുമല്ല എന്നതാണ് യാഥാർത്ഥ്യം. സർക്കാരിന്റെ കണക്കുകൾ ഇത് ശരി വയ്ക്കുന്നു.
വായനയോടും പഠനപ്രവർത്തനങ്ങളോടും കുട്ടികളിൽ വിമുഖത സൃഷ്ടിക്കുവാൻ ഇത് ഇടയാക്കുകയും ചെറു തലമുറയുടെ ബൗദ്ധിക ശേഷിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
ഈ സാഹചര്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ സാംസ്കാരിക കേന്ദ്രം, സ്കൂൾ വിദ്യാർത്ഥികൾക്കായി അക്ഷര-ഗണിത പഠനക്കളരി ആരംഭിച്ചിരിക്കുകയാണ്. എല്ലാ ശനിയാഴ്ചയും 10 മണി മുതൽ 1 മണി വരെയാണ് കളരി. 6 മുതൽ 15 വയസ്സ് വരെ പ്രായമുള്ളവർക്കാണ് പ്രവേശനം. പഠനക്കളരിയിൽ പങ്കെടുക്കുന്ന കുട്ടികൾ സ്ളേറ്റും പെൻസിലും രണ്ട് വരി പകർത്തിയെഴുത്ത് പുസ്തകവും കൊണ്ടുവരണം. സാധ്യമാവുന്ന വിദ്യാർത്ഥികൾ ഉച്ചഭക്ഷണം കരുതുന്നത് നന്നാവും.
കുട്ടികളുമായി വരുന്ന രക്ഷിതാക്കൾക്ക് ഇരിക്കാനും വായിക്കാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പഠനക്കളരിയിൽ പങ്കെടുക്കുന്നതിന് ഫീസ് നൽകേണ്ടതില്ല.
എം.കെ.ഷഹസാദ്
(കോ-ഓർഡിനേറ്റർ)
9288190246