മുംബൈ : ഇന്ത്യാ- ഇംഗ്ലണ്ട് വനിതാ ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് മുംബൈയില്‍ തുടക്കം. വാംഖഡെ സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് കളി. സെപ്റ്റംബറില്‍ ബംഗ്ലാദേശില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഒരുക്കമാണ് ഹര്‍മന്‍പ്രീത് കൗറിന്റെയും സംഘത്തിന്റെയും ലക്ഷ്യം. മലയാളിതാരം മിന്നുമണി ഇന്ത്യന്‍ ടീമിലുണ്ട്.
ഈ വര്‍ഷം ട്വന്റി20യില്‍ മികച്ച പ്രകടനമായിരുന്നു ഇന്ത്യയുടേത്. ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണമെഡല്‍ നേട്ടമാണ് അതില്‍ ശ്രദ്ധേയം. ബംഗ്ലാദേശിനെതിരായ പരമ്പര നേട്ടവും ഉള്‍പ്പെടും. ദക്ഷിണാഫ്രിക്കയില്‍ നടന്ന ത്രിരാഷ്ട്ര കപ്പില്‍ ഫൈനലില്‍ കടക്കാനുമായി. ലോക രണ്ടാംറാങ്കുകാരായ ഇംഗ്ലണ്ട് ക്ഷീണത്തിലാണ്.