ഐ.എസ്.ഓ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പ്രവർത്തിക്കുന്ന പോലീസ് സ്റ്റേഷനുകൾക്ക് നൽകുന്ന ബി ഐ എസ് (കേന്ദ്ര സർക്കാരിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ്) അംഗീകാരം അർത്തുങ്കൽ പോലീസ് സ്റ്റേഷന് ലഭിച്ചു. സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ ഐ.പി.എസിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ബി.ഐ.എസ് സതേൺ റീജിയൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ പ്രവീൺ ഖന്നയിൽ നിന്നും അർത്തുങ്കൽ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഓ പി.ജി. മധു, എസ്. ഐ, ഡി. സജീവ് കുമാർ എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് സ്വീകരിച്ചു. ചടങ്ങിൽ L&O ADGP എച്ച് വെങ്കിടേഷ് ഐ.പി.എസ്, സൗത്ത് സോൺ ഐ.ജി. എസ്. ശ്യാം സുന്ദർ ഐ.പി.എസ്, എറണാകുളം റേഞ്ച് ഡി.ഐ.ജി ഡോ. എസ് സതീഷ് ബിനോ ഐ.പി.എസ്, ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി മോഹനചന്ദ്രൻ ഐ.പി.എസ്, ചേർത്തല എ.എസ്.പി ഹരീഷ് ജയിൻ ഐ.പി.എസ് എന്നിവർ സന്നിഹിതരായിരുന്നു.