തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത ന്യുനമർദം കോമറിൻ ഭാഗത്തു നിന്ന് ഇന്ന് രാവിലെ 8.30 ഓടെ അറബിക്കടലിൽ പ്രവേശിച്ചു.
ഇപ്പോൾ ലക്ഷദ്വീപിനു മുകളിലും സമീപത്തുള്ള തെക്ക് കിഴക്കൻ അറബിക്കടലിൽ സ്ഥിതിചെയ്യുന്നു.
അടുത്ത 3 ദിവസം വടക്ക് വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന ന്യുനമർദം കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ലക്ഷദ്വീപ് മുതൽ കർണാടക തീരം വരെ ന്യുനമർദപ്പാത്തി രൂപപ്പെട്ടു.
അടുത്ത 48 മണിക്കൂറിൽ ന്യുനമർദം തീവ്രന്യുനമർദമാക്കാൻ സാധ്യത വളരെ കുറവാണ്.
ന്യുനമർദ സ്വാധീനഫലമായി തെക്കേ ഇന്ത്യക്കു മുകളിൽ കിഴക്കൻ കാറ്റ് ശക്തിപ്രാപിക്കാൻ സാധ്യത.
കേരളത്തിൽ നവംബർ 7 വരെ ഇടിമിന്നലൊടു കൂടിയ മഴ തുടരാൻ സാധ്യത. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായതും അതി ശക്തമായ മഴക്കും സാധ്യത.