മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അനർഹർ തട്ടിയെടുക്കുന്നതായി കണ്ടെത്തൽ. വ്യാപകമായ ക്രമക്കേട് കണ്ടെത്തിയത് വിജിലൻസിൻ്റെ മിന്നൽ പരിശോധനയിലാണ്. അഞ്ചുതെങ്ങിൽ ഒരു ഏജൻ്റിൻ്റെ നമ്പറുപയോഗിച്ച് 16 അപേക്ഷകൾക്ക് പണം അയച്ചു. ദുരിതാശ്വാസ തുകയ്ക്കായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നുമാണ് വിജിലൻസ് സംഘത്തിൻ്റെ പരിശോധനയിൽ തെളിഞ്ഞത്. കരൾ രോഗത്തിൻ്റെ ചികിത്സാ സഹായത്തിന് ഹാജരാക്കിയത് ഹൃദ്രോഗ സർട്ടിഫിക്കറ്റായിരുന്നു.

പുനലൂർ
താലൂക്കിൽ ഒരു ഡോക്ടർ നൽകിയത് 1500 സർട്ടിഫിക്കറ്റുകളാണ്.കരുനാഗപ്പള്ളിയിൽ ഒരേ
വീട്ടിലെ എല്ലാ കുടുംബാംഗങ്ങൾക്കും സർട്ടിഫിക്കറ്റ് നൽകി. രണ്ട് ഘട്ടങ്ങളിലായി
ഇത്തരത്തിൽ നാല് സർട്ടിഫിക്കറ്റുകൾ നൽകിയെന്നാണ് കണ്ടെത്തൽ. കോട്ടയം മുണ്ടക്കയം
സ്വദേശിക്ക് ഒരേ അസുഖത്തിന് നാല് തവണ തുക അനുവദിച്ചു. കോട്ടയത്തിന് പുറമേ
ഇടുക്കിയിൽ നിന്നും ഇതേ വ്യക്തി തുക തട്ടിയെടുത്തിരുന്നു. ഒരേ ഡോക്ടറുടെ
സർട്ടിഫിക്കറ്റാണ് എല്ലാ അപേക്ഷയ്ക്കുമൊപ്പം നൽകിയത്.