തുലാമഴയ്ക്ക് മുന്നോടിയായി സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആറ് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ എട്ട് ജില്ലകളില്‍ യെലോ അലര്‍ട്ട് നല്‍കി.
തിരുവന്തപുരത്ത് കനത്ത തിരയില്‍പെട്ട് വളളത്തില്‍ നിന്ന് തെറിച്ച് വീണ് കാണാതായ മത്സ്യത്തൊഴിലാളി ഷഹാനുവേണ്ടിയുളള തിരച്ചില്‍ തുടരുകയാണ്. കടല്‍ പ്രക്ഷുബ്ദമായതിനാല്‍ കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ 18 വരെ മത്സ്യബന്ധനം വിലക്കി. കനത്തമഴയെ തുടര്‍ന്ന് ഇടുക്കി അടിമാലി ചൂരകട്ടന്‍ ആദിവാസി ഉന്നതിയിൽ മണ്ണിടിച്ചിൽ ഉണ്ടായി.












































































