ഏഷ്യാ കപ്പ് ടൂർണമെന്റ് ഇന്ന് ആരംഭിക്കുകയാണ്. ഇന്ത്യയുടെ ആദ്യ മത്സരം നാളെ യുഎഇക്കെതിരെയാണ്. ഇന്ത്യയുടെ ആദ്യ മത്സരത്തിലെ ഇലവനെ സെലക്ട് ചെയ്തിരിക്കുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ദീപ്ദാസ് ഗുപ്ത. മലയാളി താരം സഞ്ജു സാംസണില്ലാതെയാണ് അദ്ദേഹം ടീം തിരഞ്ഞെടുത്തിരിക്കുന്നത്. വിരാട് കോഹ്ലിയെ പോലെ ഒരു ആങ്കറിനെ ടീമിന് ആവശ്യമാണെന്നും ഉപനായകൻ ശുഭ്മാൻ ഗില്ലിന് അതിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'എനിക്ക് ഇപ്പോഴും തോന്നുന്നു നമുക്ക് ഒരു ആങ്കറിനെ ആവശ്യമാണെന്ന്. വിരാട് ചെയ്ത ആ റോളിൽ ആരെങ്കിലും വേണം. അവസാന 10-11 വർഷം വിരാട് കോഹ്ലി ഇന്ത്യക്ക് ചെയ്ത കാര്യം. ആദ്യ മൂന്നിൽ അതുപോലൊരു താരം നമുക്ക് ആവശ്യമാണ്. എനിക്ക് തോന്നുന്നു ഗിൽ ആ സ്ഥാനത്തേക്ക് സെറ്റാണെന്നാണ്. അതിനാൽ അഭിഷേകിനെപ്പം ഓപ്പണിങ് ചെയ്യാൻ ഗിൽ വേണം.
സഞ്ജു ഒരു തെറ്റും ചെയ്തിട്ടില്ല. എന്നാൽ അഭിഷേകും ഗില്ലും ഓപ്പൺ ചെയ്യുമ്പോൾ സഞ്ജുവിന്റെ സ്ഥാനം തെറിക്കും. മൂന്നാമനായി തിലക് വർമയും നാലാമനായി സൂര്യകുമാർ യാദവും സെറ്റാണ്,' ദീപ് ദാസ് ഗുപ്ത യൂട്യൂബ് ചാനലിൽ സംസാരിക്കവെ പറഞ്ഞു.
ദീപ്ദാസ് ഗുപ്തയുടെ ടീം; അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, തിലക് വർമ, സൂര്യകുമാർ യാദവ്, ജിതേഷ് ശർമ, ഹർദിക്ക് പാണ്ഡ്യ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പീത് ബുംറ, അർഷ്ദീപ് സിങ്, ഹർഷിത് റാണ.