പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. പാർലമെൻ്റിൻ്റെ ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം സാമ്പത്തിക സർവേ റിപ്പോർട്ട് അവതരിപ്പിക്കും. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ചൈനീസ് സംഘർഷം ചർച്ച ചെയ്യാൻ ആകില്ലെന്നും അതിർത്തിയിലെ സാഹചര്യത്തിൽ ആശങ്ക വേണ്ടെന്നും സർക്കാർ സർവ്വകക്ഷി യോഗത്തിൽ അറിയിച്ചിരുന്നു. ധനമന്ത്രി നിർമ്മല സീതാരാമൻ നാളെ ബജറ്റ് അവതരിപ്പിക്കും.

2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായുള്ള അവസാന സമ്പൂർണ്ണ ബജറ്റ്
ആണ് ഇത്തവണ അവതരിപ്പിക്കുന്നത്.ബിബിസി ഡോക്യുമെൻ്ററി വിവാദം അടക്കമുള്ള വിഷയങ്ങളിൽ
ബജറ്റ് സമ്മേളനവും പ്രക്ഷുബ്ധമാകും. ഗവർണർ - സർക്കാർ ഏറ്റുമുട്ടലും ബിബിസി
ഡോക്യുമെൻ്ററി വിവാദവും ബജറ്റ് സമ്മേളനത്തിൽ ഉന്നയിക്കുമെന്ന് സർവ്വകക്ഷിയോഗത്തിൽ തന്നെ പ്രതിപക്ഷം
വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര നയങ്ങളിൽ പ്രതിഷേധിച്ചു രാഷ്ട്രപതിയുടെ പ്രസംഗം
ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.