അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട ലൈബീരിയന്‍ കപ്പല്‍ പൂര്‍ണ്ണമായും മുങ്ങി.
കപ്പലിന്റെ ചരിവ് നിവര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പെയാണ് കപ്പല്‍ മുങ്ങിയത്.
ചരക്കുകള്‍ നിറച്ച കൂടുതല്‍ കണ്ടയ്‌നറുകള്‍ കടലിലേക്ക് വീണു.
കപ്പലില്‍ ബാക്കിയുണ്ടായിരുന്ന മൂന്ന് ജീവനക്കാരെയും രക്ഷപ്പെടുത്തി.
വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ട MSC ELSA 3 എന്ന കാര്‍ഗോ കപ്പലാണ് അപകടത്തില്‍പ്പെട്ടത്.
കപ്പലില്‍ നിന്ന് കണ്ടയ്‌നറുകള്‍ സുരക്ഷിതമായി നീക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് സ്ഥിതി വഷളായത്.
കണ്ടയ്‌നര്‍ മാറ്റുന്നതിനായി ഇതേ കമ്പനിയുടെ മറ്റൊരു കപ്പല്‍ കൂടി എത്തിച്ചിരുന്നു.
എന്നാല്‍ അതിനിടെ കപ്പല്‍ കൂടുല്‍ ചരിയുകയും മുങ്ങുകയും ചെയ്തു.
അപകടമുണ്ടായ സമയത്ത് കപ്പലില്‍ ആകെ 24 ജോലിക്കാരാണ് ഉണ്ടായിരുന്നത്.
ഇവരില്‍ 21 പേരെ നേരത്തെ രക്ഷിച്ചിരുന്നു.
ക്യാപ്റ്റനടക്കമുള്ള മൂന്ന് പേര്‍ ഇന്നലെ കപ്പലില്‍ തുടരുകയായിരുന്നു
ഇവരെയും ഇപ്പോള്‍ പുറത്തെത്തിച്ചിട്ടുണ്ട്.