മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറി ശശി ഉണ്ടാക്കിയിട്ടുള്ള പുതിയ പണിയാണ് ഇതെന്നാണ് തോന്നുന്നുതെന്നും അടൂർ പ്രകാശ് പറഞ്ഞു. ഏത് അവസരത്തിൽ ആവശ്യപ്പെട്ടാലും എസ്ഐടിക്ക് മുന്നിൽ ഹാജരാകാൻ തയ്യാറാണ്. ഏതെങ്കിലും അവസരത്തിൽ എസ്ഐടി വിളിച്ചാൽ, മാധ്യമങ്ങളെ കൂടി കൊണ്ടുവരാൻ അനുവദിക്കണണെന്ന് ആവശ്യപ്പെടും. അനുവദിച്ചില്ലെങ്കിൽ താൻ പറയാൻ പോകുന്ന കാര്യങ്ങൾ മാധ്യമങ്ങളെക്കൂടി അറിയിച്ച ശേഷമേ എസ്ഐടിക്കു മുന്നിൽ പോകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
സോണിയ ഗാന്ധിയെ കാണാൻ താൻ ആർക്കും അപ്പോയിൻമെൻ്റ് എടുത്തുകൊടുത്തിട്ടില്ല. ആർക്കും പരിശോധിക്കാവുന്നതാണ്. കൊള്ളക്കാരൻ ആണെന്ന് അറിഞ്ഞു കൊണ്ടല്ല പോറ്റിയെ കണ്ടത്. ശബരിമല അന്നദാനത്തിന് ക്ഷണിച്ചപ്പോൾ പോയെന്നു മാത്രം. ബാക്കി കാര്യങ്ങളെല്ലാം എസ്ഐടിക്കു മുന്നിൽ വെളിപ്പെടുത്തുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.















































































