കോട്ടയം:20 മുതൽ 26 വരെ അനശ്വര തീയറ്ററിൽ നടക്കുന്ന "കോട്ടയം രാജ്യാന്തര ചലചിത്ര മേള'യിലെ വെള്ളിത്തിരയിൽ എത്തുന്നത് ദേശീയ അവാർഡ് നേടിയ മലയാളം അടക്കം വിവിധ ഭാഷകളിലുള്ള പത്തോളം സിനിമകൾ. പ്രണയവും, പ്രശ്‌നങ്ങളും, സ്വന്തം ഭാഷനഷ്‌ടപ്പെടുന്ന സമൂഹത്തിന്റെ കഥകൾ പറയുന്നതാണ് ഒരോ സിനിമകളും.
മറാത്തി ചിത്രങ്ങളായ നാൽട്ടു, ജിപ്‌സി, ശ്യാംജി ആയി, ആത്‌മപാംലെറ്റ്, തെലുങ്ക് ചിത്രങ്ങളായ ബെൽഗാം, ഗാന്ധി താത്ത ചേട്ടു, ടായ്‌ഫാക്ക് ഭാഷയിലുള്ള പായിതാങ്, മലയാള ചിത്രം ഉള്ളൊഴുക്ക്, ഗാര ഭാഷയിലുള്ള രാപ്‌ച്ചർ, ഹിന്ദി സിനിമ കത്താൾ എന്നിവയാണ് പ്രദർശനത്തിനായി എത്തുന്നത്. ആദ്യമയിട്ടാണ് ദേശീയ അവാർഡ് ചിത്രങ്ങൾ ഒരുമിച്ച് പ്രദർശനത്തിനായി എത്തുന്നത്. അതും കോട്ടയം "കോട്ടയം രാജ്യാന്തര ചലചിത്ര മേള'യിൽ.
ഓസ്‌കറിൽ മത്സരിക്കുന്ന ചിത്രങ്ങൾ, ഐഎഫ്എഫ്കെയിൽ പുരസ്‌കാരങ്ങൾ നേടിയ ചിത്രങ്ങൾ, 2025ൽ ദേശീയ അവാർഡ് നേടിയ ചിത്രങ്ങൾ, ഇന്ത്യൻ പനോരമ ചിത്രങ്ങൾ, പുതിയ മലയാള സിനിമകളടക്കം ഏഴ് ദിവസത്തെ മേളയിൽ 35 ചിത്ര ങ്ങൾ പ്രദർശിപ്പിക്കും. ഒപ്പം "കോട്ടയം സിനിമ പൈതൃകം' എന്ന വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളും പ്രദർശിപ്പിക്കും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ എന്നിവയുടെ സഹകരണ ത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് മേള സംഘടി പ്പിച്ചിരിക്കുന്നത്. കോട്ടയം അനശ്വര തീയറ്ററിൽ ഡെലിഗേറ്റ് പാസ് ലഭ്യമാകും. മുതിർന്നവർക്ക് 700 രൂപയും വിദ്യാർഥികൾക്ക് 300 രൂപയും ഫിലിം സൊസൈറ്റി അംഗങ്ങൾക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.
ബോക്‌സിൽ....
ക്യാമ്പസുകളിലും
രാജ്യാന്തര ചലചിത്രയുടെ തിളക്കം
കോട്ടയം
"കോട്ടയം രാജ്യാന്തര ചലചിത്ര മേള'യുടെ പ്രചാരണാർഥം ക്യാമ്പസുകളിലേക്കും. ഇതിന്റെ ഭാഗമായി ക്യാമ്പസുകളിൽ ചലചിത്രപ്രവർത്തകർ കുട്ടികളുമായി ആശയവിനിമയം നടത്തി. ചലചിത്രമേളയുടെ പ്രധാന്യം അവരിലേക്ക് എത്തിക്കും വിധമായിരുന്നു പ്രവർത്തനം. കോട്ടയം ബെസേലിയസ് കോളേജിൽ നിന്നുമായി ക്യാമ്പസ് തല പ്രവർത്തനം ആരംഭിച്ചത്. പ്രിൻസിപ്പാൾ ഡോ.ബിജു തോമസ് ഉദ്‌ഘാടനം ചെയ്‌തു. വൈസ്.പ്രിൻസിപ്പാൾ ഡോ.പി ജ്യോതിമോൾ, രാഹുൽ രാജ്, എം ഡി ജയ, അനിൽമാത്യു തുടങ്ങിയവർ നേതൃത്വം നൽകി.














































































