കൊച്ചി: സ്വര്‍ണ്ണം, ഡോളര്‍ കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി തള്ളി. എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ സമർപ്പിച്ച ഹർജിയാണ് തള്ളിയത്.
ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ കോടതിയാണ് ഹർജി തള്ളിക്കൊണ്ട് ഉത്തരവിട്ടത്. ഹർജി നിലനിൽക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം കോടതി ശരി വെക്കുകയായിരുന്നു.അന്വേഷണം ശരിയായ രീതിയിലല്ലെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും അന്വേഷണത്തിന് കോടതിയുടെ മേൽനോട്ടം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.












































































