ന്യൂഡല്‍ഹി: ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. തൃശ്ശൂര്‍ സ്വദേശിനി ശ്രീലക്ഷ്മി റാമിന് 29 റാങ്ക് ലഭിച്ചു. കനിഷ്ക് ഖട്ടാറിക്കാണ് ഒന്നാം റാങ്ക് ലഭിച്ചിരിക്കുന്നത്. അക്ഷത് ജെയിന് രണ്ടാംറാങ്കും ജുനൈദ് മുഹമ്മദ് മൂന്നാം റാങ്കും നേടി. ആദിവാസി വിഭാഗത്തില്‍പെട്ട മലയാളി പെണ്‍കുട്ടിക്കും പരീക്ഷയില്‍ ഉന്നത വിജയം ലഭിച്ചതാണ് ഇക്കുറി വന്ന പരീക്ഷാ ഫലത്തിന് ഇരട്ടിത്തിളക്കം നല്‍കുന്നത്. വയനാട് പൊഴുതന സ്വദേശിനി ശ്രീധന്യയ്ക്കാണ് പരീക്ഷയില്‍ 110 റാങ്ക് സ്വന്തമാക്കുവാന്‍ സാധിച്ചത്. 759 പേരാണ് പട്ടികയില്‍ ഇടം നേടിയത്. ഇതില്‍ 577 പേര് ആണ്‍കുട്ടികളും 182 പേര് പെണ്‍കുട്ടികളുമാണ്.