52.324 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്.കേസിൽകൂട്ടുപ്രതികളായ അമൻദീപ് സിങ്, രാജേഷ് ജോഷി, ഗൗതം മൽഹോത്ര തുടങ്ങിയവരുടെയും സ്വത്ത് കണ്ടുകെട്ടി. സിസോദിയയുടെയും ഭാര്യ സീമയുടെയും പേരിൽ ബാങ്കിലുണ്ടായിരുന്ന 11 ലക്ഷവും കണ്ടുകെട്ടിയവയിൽ ഉൾപ്പെടും.
2021 നവംബറിലാണ് ആംആദ്മി പാർട്ടി സർക്കാർ മദ്യനയം നടപ്പാക്കുന്നത്. വിവാദ മദ്യനയത്തിൽ മാർച്ച് ഒൻപതിനാണ് സിസോദിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്