ചെങ്ങന്നൂര്‍ കീഴ്ചേരിമേല്‍ പന്തപ്ലാവില്‍ പൊയ്കയില്‍ അഡ്വ. അശോക് അമ്മാഞ്ചി (44) ആണ് റിമാന്‍ഡിലായത്.
എല്‍എല്‍ബി കഴിഞ്ഞ് ചെങ്ങന്നൂരിലെ അഭിഭാഷക സ്ഥാപനത്തില്‍ പരിശീലനം നടത്തുന്ന ചെങ്ങന്നൂര്‍ പേരിശ്ശേരി കളീക്കല്‍ വടക്കേതില്‍ രാഹുല്‍ കുമാര്‍ (28) നാണ് കുത്തേറ്റത്.
ഇന്നലെ രാത്രി 9 മണിയോടെ ചെങ്ങന്നൂര്‍ ഐടിഐ ജംഗ്ഷന് സമീപം ആര്യാസ് ഹോട്ടലിന് മുന്പില് എം.സി റോഡിലാണ് സംഭവം.
നെഞ്ചിലും വയറ്റിലും ഗുരുതരമായി കുത്തേറ്റ രാഹുലിനെ കെ.എം ചെറിയാന് ആശുപത്രിയിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രാത്രി തന്നെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. അപകടനില തരണം ചെയ്തു.
പത്തനംതിട്ട കോടതിയിലെ അശോകിന്റെ വക്കാലത്തില്‍ ഉണ്ടായിരുന്ന കേസ് രാഹുലിന്റെ ശ്രമത്തില്‍ മറ്റൊരു വക്കീലിനെ ഏല്‍പ്പിച്ചതും സ്ത്രീകളായ അഭിഭാഷകരോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതുമാണ് ഇവര്‍ തമ്മിലുള്ള തര്‍ക്കത്തിന് കാരണം.
ഇന്നലെ രാത്രി 9 മണിയോടെ അശോകിന്റെ വീടിനു മുന്‍പിലൂടെ വന്ന രാഹുലുമായി നടന്ന ഏറ്റുമുട്ടലാണ് കത്തികുത്തില്‍ കലാശിച്ചത്.
ചെങ്ങന്നൂര്‍ എസ്ഐ എം.സി അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇന്നലെ രാത്രി വീട്ടില്‍ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയതു.