തിരക്കഥാകൃത്ത് ജോൺ പോളിന്റെ പ്രഥമ അനുസ്മരണം പി ഓ സിയിൽ നടന്നു. ഡയറക്ടർ മോഹൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മാക്ട ചെയർമാൻ മെക്കാർട്ടിൻ അധ്യക്ഷൻ ആയിരുന്നു. ബിഷപ്പ് ഡോ അലക്സ് വടക്കുംതല, ടി ജെ വിനോദ് എം എൽ എ, ഉമാ തോമസ് എം എൽ എ, ഏലിയാസ് ഈരാളി, ടി എം എബ്രഹാം, പി ജെ ചെറിയാൻ, ഫാ ജേക്കബ് പാലക്കാപ്പിള്ളി, ഫാ റോബി കണ്ണൻചിറ, ഫാ ഏബ്രഹാം ഇരിമ്പിനിക്കൽ, ഷിബു ചക്രവർത്തി, സന്തോഷ് വർമ്മ, അജു നാരായണൻ, കൈലാഷ്, ജോളി ജോസഫ്, സി രാജഗോപാൽ, ഔസേപ്പച്ചൻ വാളക്കുഴി, താരാ കെ ജി ജോർജ്, ഷേർളി സോമസുന്ദരം, കോളിൻസ് എന്നിവർ പ്രസംഗിച്ചു.
നവാഗത തിരക്കഥാ രചനയ്ക്കുള്ള ജോൺ പോൾ പുരസ്‌കാരം ഫാ ഡാനി കപ്പൂച്ചിന് സമ്മാനിച്ചു. ഒരേ ഒരു ജോൺ പോൾ എന്ന പുസ്തകം പ്രകാശനം ചെയ്തു.
ജോൺ പോൾ സിനിമകളുടെ ലാവണ്യശാസ്ത്രം എന്ന വിഷയത്തിൽ പ്രൊഫ. അജു നാരായണൻ മോഡറേറ്ററായി ചലച്ചിത്ര സംവാദം നടന്നു.














































































