തിരുവനന്തപുരം കഴക്കൂട്ടം പാങ്ങപ്പാറ ശങ്കരനിലയത്തിൽ രതീഷ് ചന്ദ്രൻ (44), പരുമല കുളത്തുമലയിൽ കെ.വി.രവീന്ദ്രൻ (44), കടപ്ര മലയിൽ തെക്കേതിൽ ശിവപ്രസാദ് (41), കടപ്ര മലയിൽ വടക്കേതിൽ സോമേഷ് കുമാർ (46), കോട്ടയം അയർക്കുന്നം തൈപ്പറമ്പിൽ ഏബ്രഹാം മാത്യു (55) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ 6.15ന് ആയിരുന്നു സംഭവം. ചെറുവാണ്ടൂർ സെന്റ് സെബാസ്‌റ്റ്യൻസ് പള്ളിയിലേക്കു നടന്നു പോകുകയായിരുന്ന ഗ്രേസി ജോസഫ്, ബന്ധുവായ ലിസി എന്നിവരെയാണു കാറിലെത്തിയ മോഷ്ടാക്കൾ ആക്രമിച്ചത്.















































































