തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി കോട്ടയം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് വ്യാഴാഴ്ച(ഒക്ടോബര്‍ 16) പൂര്‍ത്തിയാകും. ബുധനാഴ്ച 16 ഗ്രാമപഞ്ചായത്തുകളിലെ നറുക്കെടുപ്പ് നടന്നു.
ഈരാറ്റുപേട്ട, പാമ്പാടി ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളാണ് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ നേതൃത്വത്തില്‍ ബുധനാഴ്ച കളക്ടേറ്റില്‍ നിര്‍ണയിച്ചത്. ഇതോടെ ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലെ നറുക്കെടുപ്പ് പൂര്‍ത്തിയായി. വാഴൂര്‍, പള്ളം, കാഞ്ഞിരപ്പളളി ബ്ലോക്കുകളില്‍ ഉള്‍പ്പെട്ട 18 ഗ്രാമപഞ്ചായത്തുകളിലെ നറുക്കെടുപ്പ് വ്യാഴാഴ്ച്ച കളക്ടറേറ്റിലെ വിപഞ്ചിക ഹാളില്‍ നടക്കും. ജില്ലയിലെ നഗരസഭകളിലെ സംവരണനറുക്കെടുപ്പ് വ്യാഴാഴ്ച കളക്ടറേറ്റിലെ തൂലിക ഹാളിലാണ്.
ബുധനാഴ്ച നിര്‍ണയിച്ച സംവരണ വാര്‍ഡുകളുടെ വിശദാംശങ്ങള്‍ ചുവടെ. (ഗ്രാമപഞ്ചായത്ത്, സംവരണ വിഭാഗം, സംവരണ നിയോജക മണ്ഡലത്തിന്‍റെ നമ്പരും പേരും എന്ന ക്രമത്തില്‍)
1. പൂഞ്ഞാര്‍
പട്ടികജാതി സംവരണം:5-നെല്ലിയ്ക്കച്ചാല്‍.
സ്ത്രീ സംവരണം :2 - പെരുന്നിലം ഈസ്റ്റ്,7- തണ്ണിപ്പാറ, 8-പുളിയ്ക്കപ്പാലം, 10 -വളതൂക്ക്, 11 -ചേന്നാട്, 12 -നെടുന്താനം, 14 -മണിയംകുളം.
2 മേലുകാവ്
പട്ടികവര്‍ഗ്ഗ സ്ത്രീ സംവരണം: 10 -കിഴക്കന്‍മറ്റം, 13 -കുരിശിങ്കല്‍.
പട്ടികജാതി സംവരണം:12 -ചാലമറ്റം.
പട്ടികവര്‍ഗ സംവരണം:9 - കൈലാസം,11 - പയസ്മൗണ്ട്.
സ്ത്രീ സംവരണം:2 - വടക്കുംഭാഗം, 5 - മേലുകാവുമറ്റം,6 - കോണിപ്പാട്, 7 - വാകക്കാട്, 14 - കുളത്തിക്കണ്ടം.
3 തീക്കോയി
പട്ടികജാതി സംവരണം:9 - വേലത്തുശ്ശേരി.
സ്ത്രീ സംവരണം:1 - അറുകോണ്‍മല, 2 -തീക്കോയി ടൗണ്‍,3 - മംഗളഗിരി, 7 - വെള്ളികുളം, 8 - മലമേല്‍, 11 - ചേരിമല, 13 - പഞ്ചായത്ത് ജംഗ്ഷന്‍.
4 മൂന്നിലവ്
പട്ടികവര്‍ഗ സ്ത്രീ സംവരണം: 2 -വാളകം,7 -നരിമറ്റം.
പട്ടികവര്‍ഗ സംവരണം:6 -മങ്കൊമ്പ്,12 -തഴയ്ക്കവയല്‍.
സ്ത്രീ സംവരണം:3 - മേച്ചാല്‍, 4 - പഴുക്കക്കാനം,5 -വെളളറ,11 -പുതുശ്ശേരി,13 - മൂന്നിലവ്.
5 പൂഞ്ഞാര്‍ തെക്കേക്കര
പട്ടികജാതി സംവരണം:8 - കുന്നോന്നി
സ്ത്രീ സംവരണം:1 - പൂഞ്ഞാര്‍ ടൗണ്‍, 2 - കല്ലേക്കുളം, 3 - പെരിങ്ങളം, 6 - ആറ്റിനാല്‍, 9 - പാതാമ്പുഴ, 10 - ചോലത്തടം,14 - കടൂപ്പാറ, 15 - പാലത്തിങ്കല്‍.
6. തിടനാട്
പട്ടികജാതി സംവരണം:1 - അമ്പാറനിരപ്പേല്‍.
സ്ത്രീ സംവരണം:2 - കൊണ്ടൂര്‍, 4 - വെയില്‍കാണാംപാറ, 8 - വാരിയാനിക്കാട്, 9 - ചേറ്റുതോട്, 12 - ചേരാനി, 14 - മാടമല,15 - തിടനാട്, 16 - മൂന്നാംതോട്.
7 തലപ്പലം
പട്ടികജാതി സംവരണം:12 - കീഴമ്പാറ
സ്ത്രീ സംവരണം :2 - അഞ്ഞൂറ്റിമംഗലം,4 - പൂവത്താനി,5 - ഇളപ്പുങ്കല്‍,6 - ഇടകിളമറ്റം,8 - ഇഞ്ചോലിക്കാവ്,9 - പനയ്ക്കപ്പാലം, 11 - മേലമ്പാറ.
8. തലനാട്
പട്ടികവര്‍ഗ സ്ത്രീ സംവരണം: 14 - തലനാട് സെന്‍റര്‍.
പട്ടികജാതി സംവരണം:13 - വടക്കുംഭാഗം
പട്ടികവര്‍ഗ സംവരണം:9 - തീക്കോയി എസ്റ്റേറ്റ്.
സ്ത്രീ സംവരണം:2 - ഇലവുംപാറ,4 - മേലടുക്കം, 7 - വെള്ളാനി,8 - അട്ടിക്കളം,10 - മരവിക്കല്ല്, 12 - അയ്യമ്പാറ.
9 അകലക്കുന്നം
പട്ടികജാതി സംവരണം:15 - മണല്‍
സ്ത്രീ സംവരണം:1 - പട്യാലിമറ്റം,4 - കരിമ്പാനി, 5 -ഇടമുള, 7 - കാഞ്ഞിരമറ്റം, 8 - ക്ടാക്കുഴി, 9-ചെങ്ങളം, 10-തെക്കുംതല, 14- മറ്റക്കര.
10 എലിക്കുളം
പട്ടികജാതി സംവരണം:2 - ഉരുളികുന്നം
സ്ത്രീ സംവരണം:1 - ഞണ്ടുപാറ,3 - വട്ടന്താനം, 8 - വഞ്ചിമല, 9 - പനമറ്റം,10 - വെളിയന്നൂര്‍,12 - രണ്ടാംമൈല്‍, 13 - മഹാത്മാനഗര്‍, 16 -ഇളങ്ങുളം, 17- മടുക്കക്കുന്ന്.
11 കൂരോപ്പട
പട്ടികജാതി സംവരണം:6 -മാടപ്പാട്
സ്ത്രീ സംവരണം:3 - കണ്ണാടിപ്പാറ,4 - എരുത്തുപുഴ,7 - ഇടയ്ക്കാട്ടുകുന്ന്, 8 - പാനാപ്പളളി, 9 - നടേപ്പീടിക, 10 - പുത്തന്‍കണ്ടം,11 - കോത്തല, 13 - കുപ്പത്താനം, 14-പങ്ങട, 18- കൂരോപ്പട ടൗണ്‍.
12. മണര്‍കാട്
പട്ടികജാതി സംവരണം:14 - വെണ്ണാശേരി
സ്ത്രീ സംവരണം:2 - കോട്ടമുറി,3 - നടയ്ക്കല്‍, 4 - മാലം, 5 - ചേലകുന്ന്, 9 - പാണ്ഡവര്‍കളരി,11 - ഐ.ടി.സി, 15 - മണര്‍കാട്, 16 - ഐരാറ്റുനട,17 - നിരമറ്റം, 19 - കണിയാംകുന്ന്.
13. പാമ്പാടി
പട്ടികജാതി സംവരണം:21 - പത്താഴക്കുഴി.
സ്ത്രീ സംവരണം:1 - ഗ്രാമറ്റം,2 - പുറകുളം,4 - പൊന്നപ്പന്‍സിറ്റി,5 - കാട്ടാംകുന്ന്,6 - താന്നിമറ്റം, 7 - പോരാളൂര്‍,9 - ഓര്‍വയല്‍, 14 - കയത്തുങ്കല്‍,15 - പറക്കാവ്, 17 - കുറിയന്നൂര്‍ക്കുന്ന്, 18 - പള്ളിക്കുന്ന്.
14. പള്ളിക്കത്തോട്
പട്ടികജാതി സംവരണം:14 - പള്ളിക്കത്തോട് സെന്‍ട്രല്‍
സ്ത്രീ സംവരണം:4 - ആനിക്കാട്,5 - വേരുങ്കല്‍പാറ, 8 - കയ്യൂരി,9 - മന്ദിരം,11 - കൊമ്പാറ, 12 - മൈലാടിക്കര,13 - മുക്കാലി, 15-കല്ലാടംപൊയ്ക.
15 കിടങ്ങൂര്‍
പട്ടികജാതി സംവരണം:16 - പിറയാര്‍
സ്ത്രീ സംവരണം: 1 - പടിഞ്ഞാറെ കൂടല്ലൂര്‍ ,5 കുമ്മണ്ണൂര്‍, 7 - പെരിങ്ങോറ്റി, 8 ചെമ്പിളാവ് , 10- എന്‍ജിനീയറിംഗ് കോളജ്, 11 - കിടങ്ങൂര്‍ സൗത്ത്,14 - ശിവക്കുളങ്ങര, 15 - പുഞ്ചപ്പാടം.
16 മീനടം
പട്ടികജാതി സംവരണം:1 - ചീരംകുളം
സ്ത്രീ സംവരണം:3 - തകിടി, 4 - മുണ്ടിയാക്കല്‍,6 - മഞ്ഞാടി, 10 - സ്പിന്നിംഗ് മില്‍,11 - പി എച്ച് സി,13 - പഞ്ചായത്ത് ഓഫീസ് വാര്‍ഡ്, 14 - ഞണ്ടുകുളം.