നിലപാടിൽ ഉറച്ചുനിൽക്കുന്നു വെന്നും, ഏതു പ്രതിഷേധത്തെയും നേരിടുമെന്നും എൻ എസ് സ് ജനറൽ സെക്രട്ടറി പറഞ്ഞു. എൻ എസ് എസ് പൊതുയോഗത്തോടുബന്ധിച്ച് പെരുന്നയിൽ എത്തിയ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആകെ 5600 കരയോഗങ്ങളുള്ളതിൽ ഒന്നോ രണ്ടോ കരയോഗങ്ങൾ മാത്രമാണ് അയ്യപ്പ സംഗമത്തിന് എൻഎസ്എസ് പിന്തുണയിൽ എതിർപ്പ് പറഞ്ഞത്. അവരുടെ എതിർപ്പ് കാര്യമാക്കുന്നില്ലെന്ന് ജി.സുകുമാരൻ നായർ പറഞ്ഞു. കാര്യം മനസിലാക്കുമ്പോൾ അവർ തിരുത്തും. എൻ.എസ്എസ് പിന്തുണക്ക് കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ല. പന്തളം കൊട്ടാരത്തിന് മറുപടി പറയാനില്ലെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കി.