ന്യൂഡൽഹി: വിദ്യാഭ്യാസ അവകാശനിയമം രാജ്യസഭ പാസ്സാക്കി. ആറ് മുതൽ പതിന്നാല് വയസ്സു വരെ പ്രായമുള്ള കുട്ടികൾക്ക് എല്ലാവർക്കും അടിസ്ഥാന വിദ്യാഭ്യാസം സൗജന്യവും നിർബന്ധവുമാക്കുന്നതിനായി ഇന്ത്യൻ പാർലമെന്റ് ആവിഷ്ക്കരിച്ച നിയമമാണ് വിദ്യാഭ്യാസ അവകാശനിയമം വിദ്യാഭ്യാസ അവകാശനിയമ ബിൽ രാജ്യസഭ 2009 ജൂലൈ 20നും ലോകസഭ 2009 ഓഗസ്റ്റ് നാലിനും പാസാക്കി. രാഷ്ടപതിയുടെ അംഗീകാരം ലഭിച്ച ബിൽ നിയമമായി പ്രസിദ്ധപ്പെടുത്തിയത് 2009 ഓഗസ്റ്റ് 26നാണ്. വിദ്യാഭ്യാസ അവകാശനിയമം പ്രാബല്യത്തിലായത് 2010 ഏപ്രിൽ 1 മുതലാണ്.