എഇഒയുടെ റിപ്പോര്‍ട്ടിലാണ് നടപടി.
സ്‌കൂള്‍ മാനേജരെ അയോഗ്യനാക്കണമെന്നുളള ശുപാര്‍ശയും എ ഇ ഒ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നല്‍കി.വിദ്യാഭ്യാസവകുപ്പ് അധ്യാപകർക്കും നോട്ടീസ് അയച്ചു. വിഷയത്തില്‍ മൂന്നു ദിവസത്തിനകം വിശദീകരണം ആവശ്യപ്പെട്ട് സ്‌കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചര്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്. സമയബന്ധിതമായി മറുപടി നല്‍കിയില്ലെങ്കില്‍ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ ഉണ്ട്.
ഡിസംബര്‍ 18 ന് സ്‌കൂള്‍ അധികൃതര്‍ സംഭവം അറിഞ്ഞെങ്കിലും പൊലീസിനെ വിവരം അറിയിച്ചില്ല. വിദ്യാഭ്യാസ വകുപ്പിന് സ്‌കൂള്‍ പരാതി നല്‍കുന്നത് ജനുവരി 3നാണ്.സ്‌കൂളിന് വീഴ്ച പറ്റിയെന്ന് നേരത്തെ സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.ഇതിന് പിന്നാലെയാണ് എ ഇ ഒയുടെ റിപ്പോര്‍ട്ട്.














































































