ഓഗസ്റ്റ് അഞ്ചിനാണ് ജോൺസൺ ആൻഡ് ജോൺസൺ കമ്പനി ഇതിനായി അപേക്ഷ സമർപ്പിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
അപേക്ഷയുടെ വിശദാംശങ്ങൾ പരിശോധിച്ച ശേഷമാണ് നടപടി.
ഒരു ദിവസം ഒരു കോടി ഡോസ് വാക്സിനേഷൻ എന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് കൂടൂതൽ വേഗം പകരുന്നതായിരിക്കും തീരുമാനം എന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.















































































