ട്വന്റി - 20 പാർട്ടി എൻഡിഎ മുന്നണിയില്‍ ചേർന്നതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം കച്ചവട താല്പര്യത്തിന് വേണ്ടി 20- ട്വൻ്റിയിലെ സാധാരണക്കാരായ പ്രവർത്തകരെ സാബു ജേക്കബ് വഞ്ചിച്ചു. വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് ഈ കൂടുമാറ്റമെന്നും പി വി ശ്രീനിജൻ ആരോപിച്ചു.
സാബു ജേക്കബിന്റെ മുന്നോട്ടുള്ള വളർച്ചയ്ക്ക് കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും പിന്തുണ ആവശ്യമാണ്. ട്വന്റി-20 യിലെ പഞ്ചായത്ത് അംഗങ്ങള്‍ അടക്കം സാബു ജേക്കബിന്റെ തീരുമാനത്തില്‍ അസ്വസ്ഥരാണ്. സാബു ജേക്കബ് ചാടിയിരിക്കുന്നത് ഒരിക്കലും കാണാൻ കഴിയാത്ത കയത്തിലേക്കാണ്. സാധാരണക്കാരായ അണികളെ വഞ്ചിച്ച് എങ്ങനെയാണ് മുന്നോട്ടു പോകാൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു.














































































