മറ്റു യാത്രക്കാരിൽനിന്നു സംഭാവന ചോദിച്ചിരുന്നു. എന്നാൽ ചില യാത്രക്കാർ പണം നൽകാൻ തയാറായില്ല. ഇതിൽ ക്ഷുഭിതരായ പാമ്പാട്ടികൾ പാമ്പുകളെ കൂടയിൽനിന്നു തുറന്നുവിടുകയായിരുന്നു.
ഇതോടെ യാത്രക്കാർ പരിഭ്രാന്തരമായി. ഉടൻ റെയിൽവേ കൺട്രോൾ റൂമിൽ വിവരം അറിയിച്ചെങ്കിലും അടുത്ത സ്റ്റേഷൻ എത്തുന്നതിനു മുൻപ് ഇവർ ട്രെയിനിൽനിന്നു ചാടി രക്ഷപ്പെട്ടു. ഝാൻസി സ്റ്റേഷനിൽവച്ച് യാത്രക്കാരെ മറ്റൊരു ബോഗിയിലേക്ക് മാറ്റി. എല്ലാവരും സുരക്ഷിതരാണെന്ന് റെയിൽവേ അധികൃതർവ്യക്തമാക്കി.പാമ്പുകൾക്കായി കോച്ചിനുള്ളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തിരിച്ചറിയാൻസാധിച്ചിട്ടില്ലെങ്കിലുംപാമ്പാട്ടികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.ബംഗാളിലെഹൗറയിൽനിന്നു മധ്യപ്രദേശിലെ ഗ്വാളിയാറിലേക്കു പുറപ്പെട്ട ചമ്പൽ എക്സ്പ്രസിന്റെ ജനറൽ കോച്ചിലാണ് സംഭവം.