കോട്ടയം: ലോക എയ്ഡ്‌സ് ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം വെള്ളിായഴ്ച( ഡിസംബർ 6) രാവിലെ 10.00 മണിക്കു കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവ്വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ മുഖ്യപ്രഭാഷണം നിർവഹിക്കും. ചലച്ചിത്രതാരം ട്രിനിറ്റി എലീസ പ്രകാശ് മുഖ്യാതിഥി ആകും. പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ എയ്ഡ്‌സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. എസ്.ഡി. കോളജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് എയ്ഡ്‌സ്ദിന സന്ദേശം നൽകും. ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, ഗ്രാമപഞ്ചായത്തംഗം ഷാലിമ്മ ജെയിംസ്്, പാലാ ബ്്‌ളഡ് ഫോറം കൺവീനർ ഷിബു തെക്കേമറ്റം, വിഹാൻ സി.എസ്.സി. കോഡിനേറ്റർ ജിജി തോമസ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ജിനു എലിസബേത്ത് സെബാസ്റ്റിയൻ, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ എന്നിവർ പ്രസംഗിക്കും. 11.00 മണി മുതൽ എസ്.ഡി. കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ജില്ലായതല സെമിനാർ കോട്ടയം മെഡിക്കൽ കോളജ് എ.ആർ.ടി. മെഡിക്കൽ ഓഫീസർ ഡോ. ജെ.എസ്. അഖില നയിക്കും.