*കൊല്ലത്ത് ദേശീയപാതയിൽ കാർ കത്തി; ഒരാൾക്കു ദാരുണാന്ത്യം*
കൊല്ലത്ത് ചാത്തന്നൂർ ശീമാട്ടി ജംക്‌ഷനിൽ കാർ കത്തി ഒരാൾ മരിച്ചു. നിർമാണം നടക്കുന്ന ദേശീയപാതയിലാണു സംഭവം. കൊല്ലം സ്വദേശിയുടെ പേരിലുള്ള വാഹനമാണു കത്തിയത്. മരിച്ചത് ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ലെന്നു പൊലീസ് പറഞ്ഞു.