കോട്ടയം:കളത്തിപ്പടിയിൽ ജലജീവൻ മിഷൻ പദ്ധതി പ്രകാരം പൈപ്പ് ലൈൻ റോഡിന്റെ ഒരു വശത്ത് ഇട്ടിരുന്നു . കളത്തിപ്പടി ജംഗ്‌ഷനിൽ വെയ്റ്റിങ് ഷെഡിനു സമീപത്ത് പൈപ്പ് ലൈൻ ഇട്ടപ്പോൾ കുഴിയിൽ ശരിയായ രീതിയിൽ മണ്ണ് ഫില്ലിംഗ് നടത്തിയില്ല. ഇപ്പോൾ അത് വലിയ കുഴിയായി മാറി.

അതുകൊണ്ട് വ്യാപാര സ്ഥാപനങ്ങൾക്ക് വാഹനങ്ങൾ കയറ്റുന്നതിനും, പൊതുജനങ്ങൾക്ക് കടകളിൽ പ്രവേശിക്കുന്നതിനും തടസ്സമാകുന്നു. ഈ ഭാഗത്ത് വെള്ളം കെട്ടിക്കിടന്ന് കൊതുക് ശല്യവും വ്യാപകമാകുന്നു. ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ വന്നു പോകുന്ന സ്ഥലമാണ് കളത്തിപ്പടി ജംഗ്‌ഷൻ.

പല പ്രാവശ്യം അധികാരികൾക്ക് പരാതി നൽകിയതാണ് എന്നും എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി കൂടിയായ റോയ് ജോൺ ഇടയത്തറ അറിയിച്ചു.