നഗരത്തിൽ ലഹരി ഉപയോഗവും വില്പനയും തടയുന്നതിനായി കൊച്ചി നഗരത്തിൽ വിപണനത്തിനായി ലഹരി വസ്തുക്കൾ സൂക്ഷിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ പ്രത്യേകം കണ്ടെത്തി റെയ്ഡ് സംഘടിപ്പിച്ചു. റെയ്ഡിൽ 5 കേസുകൾ രജിസ്റ്റർ ചെയ്യുകയും 6 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 202 Gm MDMA യുമായി തൃപ്പൂണിത്തുറ സ്റ്റാർ ഹോംസിൽ നിന്നും അക്ഷയ് Age-29 , പനച്ചികപാടം, മരട്, എറണാകുളം രേഷ്മ Age-34, നകുലത്ത് വീട് , വേങ്ങൂർ , തിരുവനന്തപുരം . എന്നിവരെയും 13.27 Gm MDMA യുമായി കളമശ്ശേരി പ്രീമിയർ ജംഗ്ഷന് സമീപത്ത് നിന്നും ജിതിൻ ഡിക്രൂസ് Age-32, തുപ്പായിക്കടവ്, കടേഭാഗം, പള്ളുരുത്തി. എന്നയാളെയും, 4 gm ഗഞാവുമായി വാഴക്കാല ഭാഗത്തു നിന്ന് ശേഷാദ്രി തിരുപ്പത്തി , Age-25, സെല്ലൂർ, മധുര, തമിഴ്നാട് എന്നയാളെയും, 2.62 gm ഗഞ്ചാവുമായി കലൂർ ഭാഗത്ത് നിന്നും അലൻ ജോർജ്, Age- 20, കൊരട്ടിപ്പറമ്പിൽ (H) പൂക്കാട്ടുപടി, എന്നയാളെയും, 2 gm ഗഞ്ചാവുമായി കലൂർ സ്റ്റേഡിയം ഭാഗത്ത് നിന്നും വിഘ്നേഷ് V.P, Age-20, വാരിയംപറമ്പിൽ (H), പൊന്നാനി, മലപ്പുറം എന്നയാളെയും പിടികൂടിയിട്ടുള്ളതാണ്. റെയ്ഡിന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS, DCP അശ്വതി ജിജി IPS, DCP ഷഹൻഷാ IPS , നാർകോട്ടിക് സെൽ ACP TD സുനിൽകുമാർ, NCB സോണൽ Director വേണുഗോപാൽ, NCB Asst. Director അപ്പുക്കുട്ടൻ, NCB ഇൻസ്പെക്ടർമാരായ ജോസി, ഷൈജു , എക്സൈസ് അസിസ്റ്റൻറ് കമ്മിഷണർ ജോബി, ഇൻസ്പെക്ടർ സാദിഖ് എന്നീ ഉദ്യോഗസ്ഥർ നേതൃത്വം നൽകി.












































































