ഇന്ത്യ ഓസ്ട്രേലിയ ട്വൻ്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം.ഓസ്ട്രേലിയ ഉയർത്തിയ 187 റൺസ് ലക്ഷ്യം ഒരു പന്ത് ബാക്കിനിൽക്കെയാണ് ഇന്ത്യ മറികടന്നത്.
സൂര്യകുമാർ യാദവ് (36 പന്തിൽ 69), വിരാട് കോലി (48 പന്തിൽ 63) ഹാർദിക് പാണ്ഡ്യ (16 പന്തിൽ 25*) എന്നിവരുടെ പ്രകടനം വിജയത്തിൽ നിർണായകമായി.
മത്സര ജയത്തോടെ മൂന്നു മത്സരങ്ങളുള്ള ട്വന്റി20 പരമ്പര 2–1 ന് ഇന്ത്യ സ്വന്തമാക്കി.