തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നഖം കൊണ്ട് പോറലേറ്റ യുവതി പേവിഷ ബാധയേറ്റ് മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി സ്റ്റെഫിനാ(49)ണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സഹോദരന്റെ ചികില്‍സാര്‍ഥം കൂടെ നില്‍ക്കുമ്പോഴാണ് സ്റ്റെഫിന് പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്. ഡോക്ടർമാർ വിശദമായി വിവരങ്ങൾ തിരക്കിയപ്പോഴാണ് അഞ്ചുതെങ്ങിലെ വീട്ടിൽ തെരുവുനായ്ക്കൾക്കു ഭക്ഷണം കൊടുക്കുന്നതിനിടെനായ്ക്കൂട്ടത്തിലൊരെണ്ണം കയ്യിൽ മാന്തിയ വിവരം സ്റ്റെഫിൻ പറയുന്നത്. ഉടന്‍ തന്നെ വിദഗ്ധ ചികില്‍സ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അഞ്ചുതെങ്ങിലെ കുടുംബവീട്ടിൽ ഒറ്റയ്ക്കു കഴിയുകയായിരുന്ന സഹോദരൻ ചാൾസിന്റെ ചികിത്സാകാര്യങ്ങൾക്കുസഹായിയായാണ് ഇക്കഴിഞ്ഞ ഏഴിനു സ്റ്റെഫിൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയത്.