നാലുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 3 കുട്ടികളടക്കം ഒരു കുടുംബത്തിലെ 9 പേർ മരിച്ചു.
തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ പാലം കോളനി റാം ചൗക്കിൽ ഇന്നലെ രാവിലെ 6 മണിയോടെയാണ് തീപിടിത്തമുണ്ടായത്.
വസ്ത്ര വ്യാപാരിയായ രാജേന്ദർ കശ്യപിൻ്റെ വ്യാപാര സ്‌ഥാപനവും വീടും അടങ്ങുന്ന കെട്ടിടമാണു കത്തി നശിച്ചത്. നാലാം നിലയിൽ താമസിച്ചിരുന്ന രാജേന്ദർ കശ്യപിന്റെ ഭാര്യ ലാഡോ (70), മക്കളായ പ്രവേശൻ (33), കമൽ (39), മകൾ ഹിമാൻഷി (22), മരുമക്കളായ ആഷു (35), ദീപിക (28), 15, 6, 3 വയസ്സുള്ള പേരക്കുട്ടികൾ എന്നിവരാണു മരിച്ചത്. രക്ഷപ്പെടുത്താനായി നാലാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞപ്പോഴുണ്ടായ ആഘാതത്തിലാണ് 3 വയസ്സുകാരി മരിച്ചത്.













































































