കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിലെ മൂന്നുനോമ്പ് തിരുനാളിൻ്റെ ഭാഗമായുള്ള ചരിത്ര പ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം നാളെ നടക്കും. തിരുനാൾ ഇന്നലെ കൊടിയേറി. ആർച്ച് പ്രീസ്‌റ്റ് ഫാ. ഡോ. തോമസ് മേനാച്ചേരി കാർമികത്വം വഹിച്ചു.
ഇന്നു വൈകിട്ട് 8.15നു പ്രദക്ഷിണം ജൂബിലി കപ്പേളയിൽ സംഗമിക്കും. നാളെ 10.30നു ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കുർബാന അർപ്പിക്കും. ഉച്ചയ്ക്ക് ഒന്നിനു ആണ് കപ്പൽ പ്രദക്ഷിണം.














































































