വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ താൻ നേരത്തെ വന്നതിൽ കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് സങ്കടമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ.
മരുമകന്റെ സൂക്കേടിന് അദ്ദേഹം ഡോക്ടറെ പോയി കാണട്ടെ.ബി ജെ പി ചെയ്യാനുള്ളത് ചെയ്യും.
ഇവിടെ ചിലർക്ക് ഇനി ഉറക്കം ഉണ്ടാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പറഞ്ഞിരുന്നു.
അത് ശരിയാണ്.ഇന്നലെ രാത്രി മുതൽ തന്നെ സി പി എമ്മുകാർ ട്രോളുന്നു.തന്നെ എത്ര വേണമെങ്കിലും ട്രോളിക്കോട്ടെ,എന്തു വേണമെങ്കിലും പറഞ്ഞോളൂ.
ബി ജെ പിയുടെയും എൻ ഡി എയുടെയും ട്രെയിൻ വിട്ടുകഴിഞ്ഞു.
ഈ ട്രെയിനിൽ ആർക്കുവേണമെങ്കിലുംകയറാം,മരുമകന് ന് വേണമെങ്കിലും കയറാം.
വികസിത കേരളമാണ് ലക്ഷ്യം, അത് പൂർത്തീകരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ.