സ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യം കുറയ്ക്കാനും ആര്‍എസ്‌എസ് അജണ്ട നടപ്പിലാക്കാനും വേണ്ടിയാണ് വിഭജന ഭീതി ദിനാചരണമെന്ന് ഡിവൈഎഫ്‌ഐ. ഇത്തരം പരിപാടികളിലൂടെ മതവിദ്വേഷവും വര്‍ഗീയതയും പ്രചരിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനാണ് ആര്‍എസ്‌എസ് ശ്രമിക്കുന്നത്. അതിനുള്ള ഉപകരണമായി ഗവര്‍ണറെ മാറ്റിയെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ഇന്ത്യാ വിഭജനത്തിന്റെ ഭീകരത സ്മരിക്കാന്‍ ഓഗസ്റ്റ് 14-ന് പ്രത്യേക ദിനാചരണം സംഘടിപ്പിക്കാനാണ് സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്ക് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ നിര്‍ദ്ദേശം നല്‍കിയത്. സെമിനാറുകളും നാടകങ്ങളും സംഘടിപ്പിക്കാന്‍ വിസിമാര്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയാറാക്കണം. എല്ലാ വൈസ് ചാന്‍സലര്‍മാറും വിദ്യാര്‍ത്ഥികളും ദിനാചരണത്തില്‍ പങ്കെടുക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നു.
2021-ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇത്തരമൊരു ദിനാചരണം പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ഓഗസ്റ്റ് 14- ന് പ്രത്യേക ദിനാചരണം പ്രഖ്യാപിക്കാന്‍ സംഘടിപ്പിക്കാന്‍ എല്ലാ സർവ്വ കലാശാലകളിലും സ്‌കൂളുകളിലും സര്‍ക്കുലര്‍ അയക്കാറുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാറില്ല.