സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍.
കഴിഞ്ഞ രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ 120 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.
34,440 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില.
ഗ്രാമിന് 15 രൂപ കുറഞ്ഞു.
4305 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലായിരുന്നു.
നാലിന് 35,600 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില.
പിന്നീട് വില താഴുന്നതാണ് ദൃശ്യമായത്.
ഒരു മാസത്തിനിടെ ഏകദേശം 1200 രൂപയാണ് കുറഞ്ഞത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ വില ഉയര്‍ന്നതിന് ശേഷം പിന്നീടുള്ള ദിവസങ്ങളില്‍ വില പടിപടിയായി താഴുന്നതാണ് കണ്ടത്.
കഴിഞ്ഞ ദിവസങ്ങളില്‍ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.
ഇന്ന് വീണ്ടും വില കുറഞ്ഞതോടെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയത്