ന്യൂഡൽഹി: ബഫർ സോണുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ബഫർ സോൺ നിശ്ചയിച്ച കോടതി വിധിയിൽ ഇളവാണ് കേന്ദ്രവും കേരളവും ആവശ്യപ്പെടുന്നത്. ഈ വിധി പുറപ്പെടുവിച്ചത് മൂന്നംഗ ബെഞ്ചാണ്. അതുകൊണ്ടു തന്നെ രണ്ടംഗ ബെഞ്ചിന് വിധിയിൽ മാറ്റം വരുത്താനാകുമോ എന്നും ഇന്ന് പരിശോധിക്കും.ബഫർ സോണുകൾക്കു കർശന നിബന്ധനകൾ പാലിക്കാൻ ഉത്തരവിട്ട കഴിഞ്ഞ ജൂണിലെ വിധിയിൽ ഇളവ് തേടിയാണ് സംസ്ഥാനം സുപ്രീം കോടതിയിൽ എത്തിയിരിക്കുന്നത്. നിലവിലുള്ള കരട് വിജ്ഞാപനത്തിനു വിധി ബാധകമാക്കരുതെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
