നേരത്തെയുണ്ടായിരുന്ന നാല് സ്ലാബ് ജിഎസ്ടിയില്‍ നിന്നും (5%, 12%, 18%, 28%) രണ്ട് സ്ലാബുകളായി (5%, 18%) ജിഎസ്ടി മാറ്റിയിരിക്കുകയാണ് ജിഎസ്ടി കൗണ്‍സില്‍
2017 ജൂലൈ 1-ന് ചരക്ക് സേവന നികുതി ആദ്യമായി പ്രാബല്യത്തില്‍ വന്നതിനുശേഷം ഇന്ത്യയിലെ ഏറ്റവും വലിയ പരോക്ഷ നികുതി പരിഷ്‌കരണമാണിത്. ഇത് പ്രകാരം ഭൂരിഭാഗം നിത്യോപയോഗ സാധനങ്ങള്‍ക്കും വില കുറയും.
മദ്യം, പുകയില, പാന്‍ മസാല തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ 40% പാപ നികുതിയ്ക്ക് കീഴിലായിരിക്കും വരിക. സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകും ജിഎസ്ടിയിലെ മാറ്റം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ പരിഷ്‌ക്കാരം ഇന്ത്യയുടെ വികാസത്തെ ത്വരിതപ്പെടുത്തുമെന്നും നികുതി ഭാരത്തില്‍ നിന്ന് ജനങ്ങള്‍ക്ക് മോചനം ഉണ്ടാകും എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അതിനിടെ യുഎസ് ഏര്‍പ്പെടുത്തുന്ന പുതിയ H1ബി ഫീസ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ അപേക്ഷകള്‍ക്ക് ഒരു ലക്ഷം ഡോളറിന്റെ (88 ലക്ഷം രൂപ) ഫീസാണ് ട്രംപ് ഭരണകൂടം ചുമത്തുന്നത്. ഇന്ന് ഇന്ത്യന്‍ സമയം രാവിലെ 9:31 മുതലാണ് പുതിയ ഫീസ് നിരക്ക് പ്രാബല്യത്തില്‍ വരിക. അതേസമയം നിലവിലെ H1ബി വീസകള്‍ക്ക് ഇത് ബാധകമല്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.