വയനാട് പുൽപ്പള്ളിയിൽ നിന്നും തൃശ്ശൂരിലേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞു.
ഇന്ന് രാവിലെ എട്ടുമണിക്ക് ആറാം മൈലിനും മൂന്നാം മൈലിനും ഇടയിൽ വനമേഖലയിൽ വച്ചാണ് അപകടമുണ്ടായത്. അപടകത്തിൽപ്പെട്ട ബസ് റോഡിൽ നിന്നും വലതുവശത്തേക്ക് തെന്നി മറിഞ്ഞു.മഴയും അമിത വേഗതയുമാകാം അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.
16 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.