പായം വില്ലേജിലെ സ്പെഷ്യല്‍ വില്ലേജ് ഓഫീസറായ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡിവൈഎസ്പി കെ.പി. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തത്.
പായം വില്ലേജിലെ ഒരു ഭൂമിയുടെ സ്കെച്ചും പ്ലാനും തയ്യാറാക്കുന്നതിന് വില്ലേജ് ഓഫീസർ 15,000 രൂപ ആവശ്യപ്പെട്ടിരുന്നു. ഈ വിവരം ഭൂവുടമ വിജിലൻസിനെ അറിയിച്ചു. വിജിലൻസ് ഉദ്യോഗസ്ഥർ നല്‍കിയ പണം ഇരിട്ടി പയഞ്ചേരി മുക്കില്‍ വെച്ച് ഭൂവുടമ സ്പെഷ്യല്‍ വില്ലേജ് ഓഫീസർക്ക് കൈമാറി.
ഈ സമയം സ്ഥലത്തുണ്ടായിരുന്ന മഫ്തിയിലുള്ള വിജിലൻസ് സംഘം വില്ലേജ് ഓഫീസറില്‍ നിന്ന് പണം പിടിച്ചെടുക്കുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.