*
ഇരുപത് ദിവസത്തെ കാത്തിരിപ്പിന് ഒടുവിൽ ലക്ഷ്യസ്ഥാനമായ ആലപ്പുഴ ബീച്ചിലെത്താൻ പടക്കപ്പലിന് യാത്രാനുമതി. ആലപ്പുഴ ബൈപാസ് മേൽപാലം വഴി കപ്പൽ എത്തിക്കാനുള്ള നീക്കത്തിന് ദേശീയപാത അധികൃതർ അനുമതി നൽകാത്തതിനാൽ ശവക്കോട്ടപ്പാലം വഴിയാണ് കപ്പൽ കൊണ്ടുപോകുക. ഇതിനായി മൂന്നരകിലോമീറ്റർ റോഡുമാർഗമുള്ള തടസ്സങ്ങൾ പൂർണമായും നീക്കിയാണ് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്.
റെയിൽവേക്ക് എട്ടുലക്ഷം രൂപ കെട്ടിവച്ചാണ് അനുമതി നേടിയത്. കപ്പൽ ബീച്ചിലെത്തിക്കാൻ റെയിൽവേ രണ്ടുദിവസത്തെ അനുമതിയാണ് നൽകിയിട്ടുള്ളത്. വെള്ളിയാഴ്ച പുലർച്ചെ ആറിന് കപ്പലിൻ്റെ തുടർയാത്ര ആരംഭിക്കും.












































































