തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് എല്‍ഡിഎഫിനെക്കാള്‍ 5.36 ശതമാനം വോട്ട് കൂടുതല്‍. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്ക് പ്രകാരമാണിത്.
യുഡിഎഫ് 38.81 ശതമാനം വോട്ട് നേടിയപ്പോള്‍ എല്‍ഡിഎഫിന്റെ വിഹിതം 33.45 ശതമാനമാണ്. എന്‍ഡിഎ നേടിയത് 14.71 ശതമാനം വോട്ടാണ്. സ്വതന്ത്രര്‍ ഉള്‍പ്പടെ മറ്റുള്ളവര്‍ക്ക് 13.03 ശതമാനം വോട്ടാണ് കിട്ടിയത്.
യുഡിഎഫിന് എല്‍ഡിഎഫിനെക്കാള്‍ 11.38 ലക്ഷം വോട്ട് കൂടുതല്‍ കിട്ടി. 82.37 ലക്ഷം വോട്ടാണ് യുഡിഎഫ് നേടിയത്. 7 0.99 ലക്ഷം വോട്ട് എല്‍ഡിഎഫിനും കിട്ടി. എന്‍ഡിഎയ്ക്ക് കിട്ടിയത് 31.21 ലക്ഷം വോട്ട്.
ഇതടങ്ങിയ റിപ്പോര്‍ട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗവര്‍ണര്‍ക്ക് കൈമാറി. തെരഞ്ഞെുപ്പ് വിജയകരമായി നടത്തിതിന് ഗവര്‍ണര്‍ കമ്മീഷണര്‍ എ. ഷാജഹാനെ അഭിനന്ദിച്ചു.















































































