ഭൂമിയുടെ കരം അടയ്ക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റിനെ വിജിലൻസ് പിടികൂടി. വട്ടിയൂർക്കാവ് വില്ലേജ് അസിസ്റ്റന്റ് മാത്യുവാണ് പിടിയിലായത്. 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.
കഴിഞ്ഞദിവസം വട്ടവട കോവിലൂർ വില്ലേജ് ഓഫീസറേയും അസിസ്റ്റന്റിനെയും കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടിയിരുന്നു.