*ജീവൻ രക്ഷിക്കാനുള്ള സ്വകാര്യ ബസിന്റെ ഓട്ടം വിഫലം.*
തൊടുപുഴ സ്വദേശി മാലപ്പറമ്പിൽ ആസാദ് എം.എ യാണ് നാഗമ്പടം ബസ് സ്റ്റാൻഡിൽ നിന്നും കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരിച്ചത്.
43 വയസായിരുന്നു.
കോട്ടയം അരീപ്പറമ്പ് പാമ്പാടി റൂട്ടിൽ സർവ്വീസ് നടത്തുന്ന സീബക്ക് ബസിൽ വച്ചാണ് സംഭവം.
രാവിലെ 10.15 ഓടെ പാമ്പാടിയിൽ നിന്നും ബസ് കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിൽ എത്തി ആളെ ഇറക്കുന്ന സമയത്താണ് ഫുട് ബോർഡിന് മുന്നിലെ സീറ്റിൽ യാത്രക്കാരൻ അനക്കമില്ലാതെ ഇരിക്കുന്നത് ബസ് ജീവനക്കാർ ശ്രദ്ധിച്ചത്.
ഉടൻ തന്നെ ഈ ബസിലെ തന്നെ യാത്രക്കാരിയായിരുന്ന നഴ്സും, നാഗമ്പടം എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥരും ചേർന്ന് പരിശോധിച്ചപ്പോൾ അബോധാവസ്ഥയിലാണെന്ന് തിരിച്ചറിഞ്ഞ് അതിവേഗം ഡ്രൈവർ റോണിയും, കണ്ടക്ടർ റോജിയും, പോലീസും ചേർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു.
എന്നാൽ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.
കോട്ടയത്ത് മണർകാടാണ് ഇദ്ദേഹം താമസിച്ചിരുന്നത്.
ബസിൽ നല്ല തിരക്കുണ്ടായിരുന്നതിനാൽ ഇദ്ദേഹത്തെ പ്രത്യേകം ശ്രദ്ധിച്ചിരുന്നില്ലെന്ന് ബസ് ജീവനക്കാരും എ സി വി ന്യൂസിനോട് പറഞ്ഞു.
കൈവശം ഉള്ള ബാഗിൽ നിന്നുള്ള മേൽവിലാസം പ്രകാരം വീട്ടുകാരെ വിവരം അറിയിച്ചു.
ഭാര്യ - നിഷ (നഴ്സ്)