തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഉപകരണ ക്ഷാമത്തിന് താത്കാലിക പരിഹാരത്തിന് സാധ്യത. ഇന്നലെ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വിതരണക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി.
ഭാഗികമായി കുടിശ്ശിക തീര്‍ക്കാമെന്നും മുഴുവന്‍ തുകയും ഉടന്‍ നല്‍കാമെന്നും ചര്‍ച്ചയില്‍ ആരോഗ്യവകുപ്പ് അറിയിച്ചതോടെ, ഉപകരണ വിതരണം പുനഃസ്ഥാപിക്കുന്നത് ആലോചിക്കാമെന്ന് കരാറുകാര്‍ മറുപടി നല്‍കി.
സംസ്ഥാനത്തെ ആശുപത്രികളിലെ വിതരണകര്‍ക്കുള്ള കുടിശ്ശിക തീര്‍ക്കാനായി ഇന്നലെ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി 100 കോടി രൂപ അനുവദിച്ചു. കുടിശ്ശിക തീര്‍ക്കാനായി കെഎംഎസ്സിഎല്ലിനും കാരുണ്യ സുരക്ഷ പദ്ധതിക്കും ധനവകുപ്പും ഇടക്കാല തുക അനുവദിച്ചിരുന്നു. ഉപകരണക്ഷാമത്തെ തുടര്‍ന്നു തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ അടക്കം പ്രതിസന്ധിയുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മാത്രം 29.5 കോടി രൂപയോളം കുടിശ്ശിക നല്‍കാന്‍ ഉണ്ട്.