കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലുള്ള അങ്കണവാടികളിൽ 2025-26 സാമ്പത്തിക വർഷത്തിലെ പോഷക ബാല്യം പദ്ധതി പ്രകാരം ആഴ്ചയിൽ മൂന്നുദിവസം( തിങ്കൾ, ബുധൻ,വെള്ളി) മിൽമ പാൽ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള മിൽമ സൊസൈറ്റികൾ, മറ്റു പ്രാദേശിക ക്ഷീരകർഷകർ, കുടുംബശ്രീ സംരംഭകർ, മറ്റ് പ്രാദേശിക പാൽ വിതരണ സംവിധാനങ്ങൾ എന്നിവരിൽ നിന്ന് റീ ടെൻഡർ ക്ഷണിച്ചു.
മണിമല പഞ്ചായത്തിലെ 26 അങ്കണവാടികളിലേക്കും കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഒന്നാം സെക്ടറിലെ 21 അങ്കണവാടികളിലും രണ്ടാം സെക്ടറിലെ 23 അങ്കണവാടികളിലും എരുമേലി പഞ്ചായത്തിലെ ഒന്നാം സെക്ടറിലെ 20 അങ്കണവാടികളിലും രണ്ടാം സെക്ടറിലെ 27 അങ്കണവാടികളിലേക്കുമാണ് പാൽ വിതരണം ചെയ്യേണ്ടത്. ടെൻഡർ ഫോമുകൾ കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ നിന്ന് ലഭിക്കും. ജൂലൈ 25 ന് ഉച്ചയ്ക്ക് 2.30 ന് മുമ്പായി ടെൻഡറുകൾ അതത് പഞ്ചായത്ത് സെക്ടറിലെ ഐ.സി.ഡി.എസ്. സൂപ്പർവൈസർമാർക്ക് നൽകണം. വിശദവിവരത്തിന് ഫോൺ: 9947658912, 9048179180













































































