പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് ചെന്നൈയിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥി ജീവനൊടുക്കി. കോഴിക്കോട് നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖ്(19) ആണ് ആത്മഹത്യ ചെയ്തത്. ഫീസ് അടച്ചിട്ടും പരീക്ഷയെഴുതാൻ അനുവദിച്ചില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ചെന്നൈ എസ് ആർ എം കോളേജിലെ ഒന്നാം വർഷ റെസ്പിറേറ്ററി തെറാപ്പി വിദ്യാർഥിയായിരുന്നു ആനിഖ്. നാളെ ഒന്നാം സെമസ്റ്റർ പരീക്ഷ തുടങ്ങാനിരിക്കെയാണ് വിദ്യാർത്ഥിയുടെ ആത്മഹത്യ. ഡിസംബർ പകുതിയോടെയാണ് ആനിഖ് കോളേജിൽ നിന്ന് കോഴിക്കോട്ടെ വീട്ടിൽ അവധിക്ക് എത്തിയത്. സംഭവത്തിൽ അസ്വഭാവിക മരണത്തിൽ നടക്കാവ് പോലീസ് കേസെടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
