കോട്ടയം: കുടുംബശ്രീ മിഷനും പോലീസ് വകുപ്പും സംയുക്തമായി നടപ്പാക്കുന്ന സ്നേഹിത പോലീസ് എക്സ്റ്റൻഷൻ സെന്ററിന്റെ മോണിറ്ററിങ് കമ്മറ്റിയും ജില്ലാതല കോർ കമ്മറ്റിയുടെ രൂപീകരണവും സംഘടിപ്പിച്ചു. ജില്ലാ എസ്.പി. ഓഫീസിൽ നടന്ന ചടങ്ങിൽ എ.എസ്.പി. സക്കറിയ മാത്യുവിന്റെ അധ്യക്ഷതയിൽ കമ്മറ്റിയുടെ ഒരു മാസത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി.
ഡി.വൈ.എസ്.പി. ഓഫീസിന്റെ പരിധിയിൽ വരുന്ന മറ്റു സ്‌റ്റേഷനുകളിലെ കേസുകൾ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എ.എസ്.പി. നിർദേശിച്ചു.
ജൻഡർ ഡി.പി.എം. ഉഷാദേവി സ്നേഹിതയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. എക്സ്റ്റൻഷൻ സെന്റർ പ്രവർത്തിക്കുന്ന സ്റ്റേഷനുകളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളേക്കുറിച്ചും ചർച്ച ചെയ്തു. സെന്ററുകളുടെ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യുന്നതിനായി ജില്ലാതല കോർ കമ്മിറ്റി രൂപീകരിച്ചു. ഡിവൈ.എസ്.പിമാരായ എ. കെ. വിശ്വനാഥൻ, കെ.ജി. അനീഷ്, അഡ്വ.സ്മിത കൃഷ്ണൻകുട്ടി, സൈക്കോളജിസ്റ്റ് പി.റ്റി പ്രീതി, സ്നേഹിത കൗൺസിലർ ഡോ. ഉണ്ണിമോൾ, സർവീസ് പ്രൊവൈഡർ റിമ, കമ്മ്യൂണിറ്റി കൗൺസിലർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.













































































